ഭർത്താവിനോടുള്ള കൂറ് തെളിയിക്കാൻ പത്തുവയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിൻ്റെ പിടിയിലായി. തിരുവട്ടിയൂര്‍ സ്വദേശി ജയലക്ഷ്മി (35), ഭര്‍ത്താവ് പദ്മനാഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന കൊടും ക്രൂരത നടന്നത്. ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള മകള്‍ പവിത്രയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. തുടര്‍ന്നാണ് ജയലക്ഷ്മിയെയും ഭര്‍ത്താവിനെയും പോലീസ് പിടികൂടിയത്.
0 تعليقات