Latest Posts

കൊല്ലത്ത് പ്രതിയെ പിടികൂടാൻ പോയ പൊലീസിന് നേരെ ആക്രമണം; കുണ്ടറയിലെ സംഭവത്തിൽ തിരച്ചിൽ ആരംഭിച്ചു

കുണ്ടറ : കൊല്ലം കുണ്ടറയിൽ പ്രതിയെ പിടിക്കാൻ പോയ പോലീസിനെ ആക്രമിച്ചു പ്രതിയെ രക്ഷപ്പെടുത്തി.

പടപ്പക്കര ഫാത്തിമ ജങ്ഷനിൽ പ്രതിഭ ഭവനത്തിൽ ചാർളിയുടെ മകൻ അബിൻ ചാൾസിനെ ആണ് രക്ഷ പെടുത്തിയത്. മാവേലിക്കരയിൽ കൊലപാതക കേസിൽ പ്രതിയായി ജാമ്യത്തിൽ നിൽക്കെ കുണ്ടറ പട് വധശ്രമ കേസിലെ ഒന്നാം പ്രതി ആണ്. 

പ്രതി വീട്ടിലുണ്ടെന്നു രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി പിടിച്ചു പുറത്തേക്കു ഇറങ്ങിയ ശേഷം അച്ഛനും അമ്മയും പ്രതിയും ചേർന്ന് അറസ്റ്റിനു എത്തിയ ASI സതീശൻ, CPO റിജു എന്നിവരെ ആക്രമിച്ചു രക്ഷപ്പെടുത്തുക ആയിരുന്നു. ദേഹോപദ്രവം ഏറ്റ പോലീസുകാർ കുണ്ടറ താലൂക് ആശുപത്രിയിൽ ചികിത്സാ തേടി. 

പ്രതി ഉൾപ്പെടെ മൂന്നു പേർക്കും എതിരെ പോലീസിനെ ആക്രമിച്ചതിലും പ്രതിയെ രക്ഷപ്പെടുത്തിയതിലും പ്രത്യേക കേസ് എടുത്തിട്ടുണ്ട്. പ്രതിക്കായി കുണ്ടറ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

0 Comments

Headline