banner

കേരളത്തിന്റെ ക്രമസമാധാനം മെച്ചപ്പെട്ടതെന്ന് മുഖ്യമന്ത്രി; ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ ക്രമസമാധാനത്തെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ക്രമസമാധാനം മെച്ചപ്പെട്ടതാണെന്നും യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേർന്ന് കലാപത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേരളം ഗുണ്ടകളുടെ ഇടനാഴിയാ'യെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

ആർട്ടിക്കിൾ 21 പ്രകാരം ജീവനും സ്വത്തിനും സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ കേരളത്തിൽ ഇതെല്ലാം ഹനിക്കപ്പെടുകയാണെന്നും, സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമായ ജീവനും സ്വത്തിനുമുള്ള സംരക്ഷണം നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആഞ്ഞടിച്ചു.

ചില കൊലപാതങ്ങൾ പ്രമേയ അവതാരകൻ പരാമർശിക്കുന്നതേയില്ല. അതിന് കാരണം അത് അവർ തന്നെ ചെയ്തതാണെന്ന് പ്രതിക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി. ഇടുക്കിയിലെ വിദ്യാർത്ഥിയായ ധീരജിനെ ക്രൂരമായി കൊല ചെയ്ത് സംഭവത്തെ സംബന്ധിച്ച് സഭയിൽ ഓർമ്മിപ്പിച്ചു. 

പ്രമേയ അവതാരകൻ പ്രമേയത്തിലൂന്നിയത് വെറും മോഹങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Post a Comment

0 Comments