banner

വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന കോണ്‍ഗ്രസും, ഭരണത്തിൽ ഇടങ്കോലിടുന്ന ബിജെപിയും; കുറ്റപ്പെടുത്തി മുഖ്യമന്ത്രി

കോണ്‍ഗ്രസ് തന്ത്രം വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങളെ തടയുക എന്നതാണെന്നും. ഇടങ്കോലിട്ടു ഭരണ തടസ്സമുണ്ടാക്കുക എന്നുള്ളതാണ്  ബിജെപി തന്ത്രം ഇവ രണ്ടും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് സംസ്ഥാഥാനത്ത് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ബിജെപിയുടെ കൂട്ട് പിടിച്ച് യുഡിഎഫ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത്. 

18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Post a Comment

0 Comments