banner

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം പകരുന്ന തീരുമാനവുമായി കോടതി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ ദിലീപിന് ആശ്വാസം നല്‍കുന്നതാണ് ഈ കോടതി തീരുമാനം. മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകി കൂടെ എന്നും ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്രയും സമയം എന്തിനാണെന്നും കോടതി ചോദിച്ചു തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 

പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി

തുടര്‍ന്ന് തുടരന്വേഷണം നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനൊരു സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളത്. വിചാരണക്കോടതി അനുവദിച്ച മാര്‍ച്ച് ഒന്നിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞു. 

ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ എന്തിനിത്ര സമയമെന്നും കോടതി ചോദിക്കുകയുണ്ടായി.

അതേസമയം, പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് നിയമ തടസങ്ങളില്ലല്ലോയെന്ന് പ്രോസിക്യൂഷനും കോടതിയോട് തിരികെ പറയുന്ന സ്ഥിതിയുണ്ടായി. നിലവില്‍ വാദം പുരോഗമിക്കുകയാണ്. കേസില്‍ ഒരു സമയക്രമം നിശ്ചയിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എന്നാൽ, കോടതി നടപടി നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജിയിന്മേലാണ്. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വാദം കേട്ടത്. കേസില്‍ ഹര്‍ജിക്കെതിരായ നടിയുടെ വാദങ്ങളും ഹൈക്കോടതി പരിഗണിച്ചായിരുന്നു തീരുമാനം. ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി അതിജീവിതയുടെ വാദം കേൾക്കണമെന്ന ആവശ്യമാണ്‌ കോടതി അംഗീകരിച്ചത്.

Post a Comment

0 Comments