ഉദ്യോഗസ്ഥയ്ക്ക് നേരെ സെക്രട്ടറിയുടെ മാനസിക പീഡനം..
തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജനപ്രതിനിധി രംഗത്ത്. തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെയാണ് ആരോപണം. പഞ്ചായത്ത് ജീവനക്കാരെ, ഇല്ലാത്ത കാരണങ്ങൾ കെട്ടിച്ചമച്ച് ജോലിയിൽ അധിക സമർദ്ദം ചെലുത്തുന്നതായും ഇടയ്ക്കിടെ ജീവനക്കാർക്ക് മെമ്മോ നൽകി ഇവരെ മാനസികമായി തകർക്കുന്നതായും പരാതിക്കാരിലൊരാൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
അടുത്തിടെ പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെ സെക്രട്ടറി മാനസികമായി പീഡിപ്പിച്ചതിൻ്റെ ഫലമായി യുവതി നിലവിളിച്ചു കൊണ്ട് ഓഫീസിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി പോകുകയും പിന്നാലെ മറ്റ് ജീവനക്കാർ ഇടപെട്ട് യുവതിയെ തിരികെ ഓഫീസിലെത്തിച്ച്. ഓഫീസിൽ ജോലി ചെയ്യുവാൻ വിസമ്മതിച്ച ഉദ്യോഗസ്ഥയെ ഭർത്താവിനെ വിളിച്ചു വരുത്തി അദ്ദേഹത്തിനൊപ്പം അയയ്ക്കുകയുമാണുണ്ടായത്. ഈ യുവതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഫീസിലെത്തുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഈ സംഭവ വികാസം പഞ്ചായത്ത് ഓഫീസിൽ അരങ്ങേറിയപ്പോൾ നിരവധി ആവശ്യങ്ങൾക്കായി എത്തിയ ജനങ്ങളും ഓഫീസിൽ ഉണ്ടായിരുന്നതായും പരാതിക്കാർ ആരോപിക്കുന്നു.
നാല്പത്തഞ്ചു ദിവസം കൊണ്ട് തീർപ്പ് കല്പിയ്ക്കേണ്ട കെട്ടിട പെർമിറ്റ് അപേക്ഷകൾ കെട്ടി കിടക്കുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ ചുവപ്പ് നാടയിൽ തൂങ്ങി സാധാരണക്കാരുടേയും കീഴുദ്യോഗസ്ഥരുടേയും മേൽ കുതിര കയറുകയാണ് ഈ ഉദ്യോഗസ്ഥനെന്ന് . പൊതുവേ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഇടയിൽ സംസാരമുണ്ട്. പരാതിക്കാർ ഉന്നത ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ പരാതിയുമായി ബന്ധപ്പെടാൻ ഒരുങ്ങുന്നതായാണ് വിവരം.
0 Comments