banner

ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി എൻ.ഐ.എ

ദാവൂദ് ഇബ്രാഹിം ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി ദേശീയ അന്വേഷണ ഏജൻസി. ഡൽഹിയിലും മുംബൈയിലും ദാവൂദ് ഇബ്രാഹിമിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതായും ഏജൻസി അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ദാവൂദിന്‍റെ സ്​പെഷ്യൽ യൂനിറ്റ്​ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. സ്​ഫോടക വസ്തുക്കൾ ഉപയോഗിച്ച്​ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കാൻ ദാവൂദും കൂട്ടാളികളും പദ്ധതിയിട്ടിരുന്നുവെന്നും എൻ.ഐ.എ അറിയിക്കുന്നു. ഡൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ നടത്തുന്നതിനാണ്​ ദാവൂദ്​ പ്രാധാന്യം നൽകിയതെന്നും എൻ.ഐ.എ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ദാവൂദിന്‍റെ സഹോദരനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന്​ ദാവൂദിന്‍റെ സഹോദരൻ ഇക്​ബാൽ കസ്കറിനെ ഇ.ഡി കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 വരെയാണ് കസ്കറിനെ​ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്​.

إرسال تعليق

0 تعليقات