banner

പ്രാർത്ഥന ഫലം കണ്ടു; വാവ സുരേഷ് കണ്ണു തുറന്നു, സംസാരിച്ചതായും ഡോക്ടർമാർ

മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും സംസാരിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 

അദ്ദേഹം സ്വയം ശ്വാസമെടുത്ത് തുടങ്ങിയതായും അടുത്ത 48 മണിക്കൂർ ഐ.സി.യുവിൽ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഹൃദയമിടിപ്പും രക്തസമ്മർദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും. ദ്രവരൂപത്തിലുള്ള ആഹാരവും കഴിച്ചു തുടങ്ങിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഡോക്ടർമാരോട് സംസാരിച്ച അദ്ദേഹം ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ച തെന്നും. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകിയതായും അധിക്യതർ പറഞ്ഞു. ഇതോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലാണ് വൈദ്യസംഘം.

വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി. ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാൻ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റർ സഹായം ഇതോടെ താത്കാലികമായി മാറ്റി.

Post a Comment

0 Comments