banner

കാത്തിരിപ്പിന് വിരാമമിട്ട് 'ആറാട്ട് 'റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 18നാണ് ചിത്രം എത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നറാണ്. രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു, വൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിനോടകം നാൽപത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.  കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

Post a Comment

0 Comments