banner

നിരോധിക്കണം: പൗരന്റെ ജീവിക്കാനുള്ള അവകാശം ഡിവൈഎഫ്ഐയും, എസ്എഫ്ഐയും നിഷേധിക്കുന്നതായി ആർ.എസ്.പി

കുണ്ടറ : ഡിവൈഎഫ്ഐ, എസ്എഫ്ഐ അക്രമം അവസാനിപ്പിക്കണമെന്ന് ആർഎസ്പി.
അധികാര ഹുങ്കിൽ നാട്ടിലെ പോലീസ് സംവിധാനത്തെ നോക്ക്കുത്തി ആക്കികൊണ്ട് ജില്ലയിൽ മൊത്തത്തിലും കുണ്ടറയിലെ വിവിധ പ്രദേശങ്ങളിലും അക്രമ പരമ്പര അഴിച്ചു വിടുകയാണെന്നും, ഡിവൈഎഫ്ഐ, എസ്എഫ്ഐ മാഫിയ സംഘം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും നിരന്തരം അക്രമം അഴിച്ചു വിട്ടു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഈ സംഘടനകളെ നിരോധിക്കണമെന്നും ആർ.എസ്.പി കുണ്ടറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

അക്രമ രാഷ്ട്രീയം കൊണ്ട് കലാലയങ്ങളിൽ പിടിച്ചു നിന്ന എസ്എഫ്ഐ വിദ്യാർത്ഥി സമൂഹം തിരിച്ചറഞ്ഞു ഒറ്റപ്പെടുത്തിയതിന്റെ വിരോധം തെരുവിൽ തല്ലി തീർക്കാൻ ഉള്ള ശ്രമം പ്രബുദ്ധ കേരളത്തിൽ വിലപോകില്ലന്നും യോഗം അഭിപ്രായപ്പെട്ടു.

ആർ.വൈ.എഫ് ജില്ലാ സമ്മേളനതൊടാനുബന്ധിച്ച് മാർച്ച്‌ 3 ന് കണനല്ലൂരിൽ സംഘടിപ്പിക്കുന്ന കെ റയിൽ വിരുദ്ധ സെമിനാറിൽ മണ്ഡലത്തിലെ എല്ലാ ലോക്കൽ കമ്മറ്റികളിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കാൻ നേതൃ യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. ടി. സി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഐസക് അധ്യക്ഷൻ ആയിരുന്നു. ആർ.എസ്.പി കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ, മഹേശ്വരൻ പിള്ള, ജി. വേണുഗോപാൽ,അനിൽ ടി. സി, ജോർജ് ജോസ്, ആർ.വൈ.എഫ് മണ്ഡലം സെക്രട്ടറി മിനീഷ്യസ്, പ്രസിഡന്റ്‌ സുധീഷ്, ട്രഷർ ഷർജ്ജു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments