banner

ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി ചെലവഴിച്ച പണം ജലരേഖയായി മാറിയെന്ന് ആർ.വൈ.എഫ്.

കൊല്ലം : ശാസ്താംകോട്ട തടാക സംരക്ഷണത്തിന് വേണ്ടി ചിലവഴിച്ചതുകകൾ ജലരേഖയായ് മാറിയതായി ആർ.വൈ.എഫ്. കോടികൾ ചിലവഴിച്ചിട്ടും തടാകത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും ആർ.വൈ.എഫ്  കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു

പദ്ധതിയ്ക്കായി ഫണ്ടുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ചിലവാകുന്ന പദ്ധതികൾ എന്താണെന്ന് പോലും ആർക്കും അറിയാൻ കഴിയുന്നില്ല. തടാക സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കോടികളുടെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേക്ഷണം നടത്തണമെന്ന് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജിത്തും സെക്രട്ടറി മുൻഷീർ ബഷീറും ആവശ്യപ്പെട്ടു.

അതേ സമയം, ശാ​സ്താം​കോ​ട്ട ത​ടാ​ക സം​ര​ക്ഷ​ണ​ത്തി​ന് 59.63 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി സം​സ്ഥാ​ന ത​ണ്ണീ​ർ​ത​ട അ​തോ​റി​റ്റി. ത​ടാ​ക സം​ര​ക്ഷ​ണ സ​മി​തി ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ർ കെ. ​ക​രു​ണാ​ക​ര​ൻ പി​ള്ള​ക്ക്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് ചെ​ല​വ​ഴി​ച്ച തു​ക അ​റി​യി​ച്ച​ത്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ന് 140.75 ല​ക്ഷ​വും അ​ഷ്ട​മു​ടി കാ​യ​ലി​ന് 144.75 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ച​താ​യും മ​റു​പ​ടി​യി​ലു​ണ്ട്.

Post a Comment

0 Comments