banner

ഒറ്റമുറി വീടിന്റെ ചോർച്ച മറയ്ക്കാൻ പൊട്ടിയ തകരഷീറ്റ് ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവിന് കടയുടമ നൽകിയത് പുതിയ വീട്; കേരളത്തിലെ നിലയ്ക്കാത്ത മനുഷ്യസ്‌നേഹത്തിന്റെ കഥ.....

മാന്ദമംഗലം : പൊട്ടിയ തകരഷീറ്റ്് ചോദിച്ച് കടയിലെത്തിയ യുവാവിനോട് കടയുടമ എന്തിനാണ് തകരഷീറ്റ് എന്ന് ചോദിച്ചു, തൻ്റെ ഒറ്റമുറി കൂരയുടെ  ചോർച്ചയടക്കാനാണ് ഷിനു ഓടിയെത്തിയതെന്ന് മനസ്സിലാക്കിയ കടയുടമ ഷിനുവിനും കുടുംബത്തിനും പുതിയ വീട് പണിത് നൽകി.

മഴക്കാലത്ത് ചോർച്ച ഉണ്ടായതിനെ തുടർന്ന് ജീവിതം ബുദ്ധിമുട്ടിലായതോടെയാണ് ചോർച്ചയടക്കാൻ ഒരു പൊട്ടിയ തകരഷീറ്റ് ചോദിച്ച് തൃശ്ശൂർ ജില്ലയിലെ മാന്ദാമംഗലം സ്വദേശിയായ ഷിനു കടയിലെത്തിയത്. ഷിനുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ തിരിച്ചറിഞ്ഞാണ് കടയുടമ സഹായം നൽകി.

നടത്തറയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചെലവിൽ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നൽകിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്.

വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. ഏഴുമാസം മുൻപ് മഴക്കാലത്താണ് തന്റെ കൂരയിലെ ചോർച്ച പരിഹരിക്കാൻ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്റെ സഹായം തേടിയത്. ഇവിടുത്തെ ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലാക്കൽ സന്നദ്ധ സംഘടനയായ ഡ്രീംനേഷൻ മൂവ്‌മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏൽപ്പിച്ചു.

ഷിനുവിന്റെ വീടിന്റെ ചോർച്ച പരിഹരിക്കാൻ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയിൽ ഇവർ എത്തിയപ്പോഴാണ് ഷിനുവിന്റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നൽകാമെന്ന് ഏറ്റത്. ഫാ. ജോർജ് കണ്ണംപ്ലാക്കലിന്റെ മേൽനോട്ടത്തിലാണ് വീട് പണി പൂർത്തിയായത്. കഴിഞ്ഞ ദിവസം വീടിന്റെ താക്കോൽദാനം നടത്തി.


Post a Comment

0 Comments