അഞ്ചാലുംമൂട് : എല്ലാവരും കരുതിയത് മദ്യപിച്ച് കിടക്കുകയാണെന്നാണ്, എന്നാൽ സംഭവമതല്ലായിരുന്നു. ദീർഘകാലമായി ഷുഗറിന്റെ അസുഖമുണ്ട് ശരീര തളർച്ചയും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ഷുഗർ കുറഞ്ഞ് അവശനായി വീണത് മാത്രമാണ് അഞ്ചാലുംമൂട്, ഇഞ്ചവിള സനിൽ ഭവനത്തിൽ സനിൽകുമാറിന് ഓർമ്മയുള്ളത്. കയ്യിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഇതിനിടയിൽ കളവ് പോയി. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഇനി അതുപോലൊന്ന് വാങ്ങാൻ നിവൃത്തിയില്ല. കണ്ടുകിട്ടിയവർ തിരികെ തരണമെന്ന അപേക്ഷ മാത്രം.
ഈ മാസം 12-ആം തീയതിയാണ് പരാതിക്കാസ്പദമായ സംഭവം. പനയം അമ്പലത്തിന് സമീപം പൂക്കട നടത്തുന്ന സനിൽകുമാർ കടയിലെ ആവശ്യത്തിനായി പൂ എടുക്കുന്നതിനായി കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് പുനലൂർ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രയായി, വഴിമധ്യേ ഷുഗർ കുറഞ്ഞ സനിൽ കുമാർ ശരീരം കുഴഞ്ഞ് സംസാരിക്കുവാൻ പറ്റാത്ത അവസ്ഥയിൽ വണ്ടിയിൽ ചാരികിടന്നു. നാക്കുകൾ കുഴഞ്ഞ് ഉച്ചത്തിൽ ഫോൺ ചെയ്ത യാത്രക്കാരൻ മദ്യപാനി ആണെന്ന് യാത്രക്കാരും കരുതി.
കരുനാഗപ്പള്ളിയിൽ എത്തിയ വണ്ടിയിൽ തന്നെ ശരീരം തളർന്നു ഇരുന്ന സനിൽ കുമാറിനെ തിരികെ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ഇറക്കി വിട്ട്. ഷുഗർ കുറഞ്ഞ് തീർത്തും അവശനായി ബസ്സ് സ്റ്റോപ്പിന് അരികിൽ വീണ സനിൽകുമാറിനെ മണിക്കൂറുകൾക്ക് ശേഷമാണ് സമീപത്തെ വ്യവസായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെടുത്തുന്നതും സഹായിക്കുന്നതും. ബസ്സ് സ്റ്റോപ്പിന് അരികിൽ വൃത്തിഹീനമായ സ്ഥലത്ത് അവശനായി ആരും വീഴില്ലെന്ന ഉറച്ച വിശ്വാസത്തിലായിരിക്കണം പ്രബുദ്ധനായ മലയാളി മദ്യപാനിയാണെന്ന് തെറ്റിദ്ധരിച്ചതും രക്ഷാപ്രവർത്തനത്തിന് മുതിരാതെ കടന്നു പോയതും.
ആരോടും പരാതിയില്ലെന്ന് സനിൽ കുമാർ പറയുന്നു. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ എനിക്ക് ഇനി നഷ്ടപ്പെട്ട മൊബൈൽ പോലൊന്ന് വാങ്ങാൻ നിവൃത്തിയില്ല. മാത്രമല്ല തൻ്റെ വളരെ പ്രധാനപ്പെട്ട രേഖകളും പൂർണ്ണമായും അതിലാണ് സൂക്ഷിച്ചിരുന്നത്. ദയവ് ചെയ്ത് കണ്ടുകിട്ടിയവർ തിരികെ തരണമെന്ന അപേക്ഷ മാത്രമാണ് ഇദ്ദേഹത്തിന് പങ്കുവെയ്ക്കാനുള്ളത്.
പരിഹാരത്തിനായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സനിൽ കുമാർ ഒരു പരാതി സമർപ്പിക്കുകയും ഈസ്റ്റ് പോലീസ് ഇതിന്മേൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേക്ഷണം നടത്തി വരികയുമാണെന്നാണ് ലഭിക്കുന്ന വിവരം.
ഈ മൊബൈൽ ഫോണിൻ്റെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈലിൻ്റെ വിശദാംശങ്ങൾ :
Asus Zenfone Max
0 تعليقات