banner

കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാമുകൻ തന്നെ ചതിക്കുകയായിരുന്നെന്ന് കരുതിയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പിന്നാലെ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കെയാണ് യുവാവ് അപകടത്തില്‍പ്പെടുകയായിരുന്നു.

കര്‍ണാടക സംസ്ഥാനത്താണ് സംഭവം. എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ഇയാള്‍ക്ക് രണ്ട് യുവതികളോട് ഒരേ സമയം പ്രണയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് യുവതികളും ഇത് തിരിച്ചറിഞ്ഞ് ലോയിഡിനോട് വഴക്കിട്ടിരുന്നു.

രക്ഷിക്കാനായി ചാടിയ ലോയിഡിന് സ്ത്രീയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും  ഒഴുക്കിൽ സ്വയം അകപ്പെടുകയും അദ്ദേഹത്തിൻ്റെ തല ഒരു പാറയിൽ ഇടിക്കുകയും ചെയ്തു. കണ്ടുനിന്നവർ അവനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു, അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

إرسال تعليق

0 تعليقات