ഇവരെ കൊല്ലം ജില്ലയിലെ തലച്ചിറയ്ക്ക് അടുത്തുനിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയപ്പോള്‍ കാമുകന്‍ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാല് ദിവസം മുമ്പാണ് യുവതി വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് ബന്ധു വീടുകളില്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലത്ത് കാമുകന്‍റെയൊപ്പമാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വിതുര പൊലീസ് കൊല്ലത്ത് തലച്ചിറയില്‍ എത്തിയത്. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ കാമുകന്‍ യുവതിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
ഇതോടെ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികളെ ഉപേക്ഷിച്ച് പോയതിനാല്‍ ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിയക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വിതുര സബ് ഇന്‍സ്പെക്ടര്‍ എസ്.എല്‍. സുധീഷ്, എ എസ്ഐ അന്‍സറുദീന്‍, സിപിഒ ജസീല്‍, വനിതാ സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍ നസീറ , ഡബ്ലിയുസിപിഒ ഗായത്രി എന്നിവര്‍ അടങ്ങുന്ന സംഘമാണ് യുവതിയെ കണ്ടെത്തിയത്.
0 Comments