banner

സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സൂചന; കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലും വിശദ അന്വേഷണം!

തിരുവനന്തപുരം : തലസ്ഥാനത്ത് പിഡബ്ലിയുഡി ജീവനക്കാരന്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. വര്‍ക്കല സ്വദേശി അജികുമാര്‍ (49) ആണ് മരിച്ചത്.

മൃതദേഹത്തില്‍ മുറിവുകളും വീടിനുള്ളില്‍ രക്തക്കറയുമുണ്ട് ഇതിനാലാണ് സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതെന്ന് നേരത്തെ നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. 

ഭാര്യയുമായി പിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അജികുമാർ ആലപ്പുഴ പിഡബ്ലിയുഡിയിലെ ഹെഡ് ക്ലർക്ക് ആണ്. നാട്ടുകാരും ബന്ധുക്കളുടെയും സംശയം കണക്കിലെടുത്ത പൊലീസ് ഈക്കാര്യത്തിൽ വിശദമായ അന്വേഷണങ്ങൾക്ക് ഒരുങ്ങുകയാണ്.

അതേ സമയം, ഇന്നലെ അർധരാത്രിയോട് കൂടി അജികുമാറിൻ്റെ വീടിന് പരിസരത്ത് ഒരു വാഹനാപകടമുണ്ടായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അപകടമുണ്ടാക്കിയ പിക്കപ്പ് ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. ഇതിൽ മരിച്ച ആളും ചികിത്സയിൽ കഴിയുന്ന ആളും പിക്കപ്പ് ഡ്രൈവർ സജീവനും, ഇന്ന് മരിച്ച നിലയിൽ കാണപ്പെട്ട അജികുമാറിൻ്റെ സുഹൃത്തുക്കളാണ് ഈക്കാര്യത്തിലും പൊലീസ് അന്യേഷണം വ്യാപിപ്പിക്കുന്നുണ്ട്. 

Post a Comment

0 Comments