കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 25 ശതമാനത്തിലേക്ക് എത്തിയതോടെ തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി. എന്നാല്‍ മറ്റ് നിയന്ത്രണങ്ങള്‍ തുടരും. ഇന്ന് (ഞായറാഴ്‌ച) അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
തിങ്കളാഴ്‌ച മുതല്‍ 10, 11, 12 ക്ലാസുകൾ, ഡിഗ്രി - പിജി ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവ ഓഫ് ലൈനായി നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഒന്ന് മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകൾക്ക് ഈ മാസം 14ന് ഓഫ്‌ലൈന്‍ ക്ലാസുകൾ പുനരാരംഭിക്കും. ആരാധനാലയങ്ങളില്‍ ഇന്ന്(ഞായര്‍) മുതല്‍ 20 പേരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം 20 ആയി തന്നെ തുടരും. തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്.
കൊല്ലം മാത്രമാണ് നിലവില്‍ സി കാറ്റഗറിയിലുള്ളത്. മലപ്പുറം, കോഴിക്കോട് എ കാറ്റഗറിയിലും കാസര്‍കോടിനെ നിലവില്‍ ഒരു കാറ്റഗറിയിലും പെടുത്തിയിട്ടില്ല.
0 Comments