banner

അഷ്ടമുടി ലൈവിനെതിരെ ഭീഷണി; പോലീസ് കേസെടുത്തു

അഞ്ചാലുംമൂട് : അഷ്ടമുടി ലൈവ് ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീന് നേരെ ഭീഷണിയുയർത്തിയ പശ്ചാത്തലത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചീഫ് എഡിറ്ററുടെ നിർദ്ദേശപ്രകാരം കൊല്ലം  ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് സമർപ്പിച്ച പരാതിയിന്മേലാണ് കേസെടുത്ത് അന്വേഷണത്തിനും നടപടിക്കുമായി അഞ്ചാലുംമൂട് എസ്.എച്ച്.ഓയ്ക്ക് പരാതി കൈമാറിയത്.

ഈ ഫെബ്രുവരി 24 ന് അഷ്ടമുടി ലൈവിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് മേൽ ഭീഷണിയുയർത്തി ഫെബ്രുവരി 25 നാണ് അജ്ഞാത വ്യക്തികൾ അഷ്ടമുടി ലൈവ് ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീനെ ഫോണിൽ ബന്ധപ്പെട്ടത്. ഇത് സംബന്ധിച്ച് 26.02.2022ൽ ആണ് കൊല്ലം  ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് പരാതി സമർപ്പിച്ചത്. പിന്നാലെ അദ്ദേഹം നടപടിയെടുക്കുകയായിരുന്നു.

إرسال تعليق

0 تعليقات