Latest Posts

തൃക്കരുവ പഞ്ചായത്ത് ജീവനക്കാരുടെ നിയമലംഘനം കണ്ടെത്തിയ സെക്രട്ടറിയുടെ നടപടി വാർത്തയാക്കിയ അഷ്ടമുടി ലൈവിനെതിരെ ഭീഷണി

തൃക്കരുവ പഞ്ചായത്ത് ജീവനക്കാരുടെ നിയമലംഘനം കണ്ടെത്തിയ സെക്രട്ടറിയുടെ നടപടി വാർത്തയാക്കിയ അഷ്ടമുടി ലൈവിനെതിരെ ഭീഷണി സ്വരം. അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് എഡിറ്റർ ശ്രീ ഷെജീർ ജമാലുദ്ദീനെയാണ് അജ്ഞാത വ്യക്തികൾ പഞ്ചായത്ത് ജീവനക്കാർ എന്ന വ്യാജേന ഫോണിലൂടെ വിളിച്ച് വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന ഭീഷണി സ്വരമുയർത്തിയത്.

കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റർ മീഡിയാ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കുന്ന അഷ്ടമുടി ലൈവ്, വാർത്താ സ്ഥാപനത്തിൽ 2021 ആദ്യം മുതൽ എഡിറ്റോറിയൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സ്ഥിര എഡിറ്ററുടെ നേതൃത്വത്തിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പരാതി രേഖപ്പെടുത്തുന്നതിനായി വെബ് പോർട്ടലിൽ സുതാര്യമായ രീതിയിൽ ലിങ്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ പരാതി സമർപ്പിക്കാതെ അജ്ഞാത വ്യക്തി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് വിലയിരുത്തൽ.

ചീഫ് എഡിറ്ററുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ യോഗത്തിൽ ഫോൺകോൾ നിയമോപദേശ കമ്മിറ്റിയുടെ നടപടികളിലേക്ക് വയ്ക്കുകയും. നിയമോപദേശ കമ്മിറ്റിയുടെ വിലയിരുത്തൽ പ്രകാരമാണ് അജ്ഞാത വ്യക്തി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് അറിയിച്ചത്. കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അഷ്ടമുടി ലൈവ് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

അതേ സമയം, ഭീഷണി സ്വരമുയർത്തി വാർത്ത തിരുത്താനുള്ള ഉദ്ദേശം അജ്ഞാത വ്യക്തിക്ക് വേണ്ടെന്ന് അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് എഡിറ്റർ ശ്രീ ഷെജീർ ജമാലുദ്ദീൻ പറഞ്ഞു. മാധ്യമ വാർത്തകൾ ഭീഷണ സ്വരത്തിലൂടെ പിൻവലിപ്പിക്കാൻ ശ്രമിക്കുന്ന നടപടി അപലപനീയമാണെന്നും, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടാണ് അജ്ഞാത വ്യക്തി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

0 Comments

Headline