യുഎൻ ലോക തണ്ണീർത്തട ദിനാചരണം 2022 മായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി കൊല്ലം ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജിലേ സുവോളജി ഡിപ്പാർട്ട്‌മെന്റും ഐ ക്യു എ സിയും സംയുക്തമായി സംഘടിപ്പിച്ച "കണ്ടൽക്കാടുകളുടെ സംരക്ഷണവും പുനരുദ്ധാരണവും" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുകയുണ്ടായി.
ഭൂമിയിൽ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഒരുപോലെ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് തണ്ണീർത്തടം.
സൗദി അറേബ്യ- ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ മറൈൻ സയൻസ് ഫാക്കൽറ്റിയും അക്വാകൾച്ചർ പ്രൊഫസറുമായ ഡോ. ശംഭു ചിതംബരൻ വളരെ വിജ്ഞാനപ്രദമായ തണ്ണീർത്തട സംരക്ഷണ പദ്ധതികൾ വിവരിക്കുകയും ചെയ്തു. പ്രോഗ്രാം
ടി കെ എം കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ചിത്ര ഗോപിനാദ് ഉദ്ഘാടനo ചെയുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തങ്ങൾ തുടരുകയും ചെയ്യുമെന്നറിയിച്ചു.സൂവോളജി ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ ജസിൻ റഹ്‌മാൻ, ഐ ക്യു എസി കോർഡിനേറ്റർ ഡോക്ടർ സുമലക്ഷ്‌മി എന്നിവർ ആശംസകൾ അറിയിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ മുംതാസ് യഹിയ സ്വാഗതം അറിയിക്കുകയും അസിസ്റ്റന്റ് പ്രൊഫസർ രോഹിണി കൃഷ്ണ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
തണ്ണീർത്തടവുമായി ബന്ധപെട്ടു ഇന്റർ കോളേജിയേറ്റ് സ്കൂൾ പ്രസംഗ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
0 تعليقات