banner

ഓടാൻ ശ്രമിച്ചു, പിന്തുടർന്ന് പിടികൂടി; ആലപ്പുഴയിൽ ഹാഷിഷ് ഓയിലുമായി 21കാരൻ പിടിയിൽ

ആലപ്പുഴയിൽ ഹാഷിഷ് ഓയിലുമായി 21 കാരൻ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് മുണ്ടാടൻ വീട്ടിൽ ഇരുപത്തിയൊന്ന് വയസ്സുള്ള അബിൻ ആണ് പൊലീസിൻ്റെ പിടിയിലായത്. കെ 9 സ്ക്വാഡും നോർത്ത് പൊലീസും ചേർന് ആലപ്പുഴ പൂങ്കാവ് റെയിൽവെ ക്രോസിന് സമീപം വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടരുകയും ഇയാളെ പിടികൂടി പരിശോധിക്കുകയും ആയിരുന്നു. പരിശോധനയിൽ നാല് പ്ലാസ്റ്റിക് ബോട്ടിലിലായി 11.8 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. 

ആലപ്പുഴയിലെ മയക്കുമരുന്ന് മാഫിയയെ പിടികൂടുന്നതിനായി നടത്തിയ ഡ്രൈവിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും മയക്കുമരുന്ന് വിൽപനക്കാരെയും ഇടനിലക്കാരെയും പിടികൂടാനുള്ള പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments