banner

ഇരുണ്ട യുദ്ധ ദിനങ്ങളിൽ പ്രതീക്ഷയുടെ ഞുറുങ്ങു വെട്ടം,പുറത്ത് വെടിയുച്ചകൾ, റഷ്യന്‍ ബോംബുകള്‍ കീവ് നഗരത്തെ ചുട്ടെരിക്കുന്നതിനിടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി ഇരുപത്തിമൂന്നുകാരി


കീവ് : റഷ്യന്‍ ബോംബുകള്‍ കീവ് നഗരത്തെ ചുട്ടെരിക്കുന്നതിനിടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി ഇരുപത്തിമൂന്നുകാരി. പുറത്ത് വെടിയൊച്ചകള്‍ മുഴങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് മെട്രോയിലെ അഭയകേന്ദ്രത്തില്‍ മിയ എന്ന് പേരിട്ട പെണ്‍കുഞ്ഞ് പിറന്നത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സമയം അതിക്രമിച്ചിട്ടും പുറത്തേക്ക് ഇറങ്ങാനാവാത്ത സാഹചര്യത്തില്‍ യുവതി സഹായത്തിനായി അലറിക്കരഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഉക്രേനിയന്‍ പോലീസാണ് ഓടിയെത്തി പ്രസവസമയത്ത് സഹായം നല്‍കിയത്.ഒരു ചെറിയ പെണ്‍കുട്ടിയെ പ്രസവിക്കാന്‍ സഹായിച്ചു. അതിന് ശേഷം ആംബുലന്‍സിനെ വിളിച്ച് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ രണ്ടുപേരും സുഖമായിരിക്കുന്നു. 

അഭയകേന്ദ്രത്തില്‍ അമ്മയുടെ അരിക്പറ്റി കിടക്കുന്ന മിയയുടെ ചിത്രം ഉക്രെയ്‌നിന്റെ ഇരുണ്ട മണിക്കൂറുകള്‍ക്കിടയില്‍ പ്രതീക്ഷയുടെ വിളക്കായി വാഴ്ത്തപ്പെട്ടു- പൊലീസ് ഓഫീസര്‍ മൈക്കോള ശ്ലാപക് പറഞ്ഞു.കഴിഞ്ഞ രാത്രി അവളുടെ വരവ് ഒരു അത്ഭുതമായി വാഴ്ത്തപ്പെട്ടു എന്ന അടിക്കുറിപ്പോടെ ഡെമോക്രസി ചെയര്‍വുമണ്‍ ഇന്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് ഹന്ന ഹോപ്കോയാണ് അവിശ്വസനീയമായ പ്രസവം ലോകത്തിനോട് വെളിപ്പെടുത്തിയത്. ‘ഈ വെല്ലുവിളി നിറഞ്ഞ പ്രസവത്തിനു ശേഷം അവളുടെ അമ്മ സന്തോഷവതിയാണ്. 

പുടിന്‍ ഉക്രേനിയക്കാരെ കൊല്ലുമ്പോള്‍ ഞങ്ങള്‍ റഷ്യയിലെയും ബെലാറസിലെയും അമ്മമാരെ ഉക്രെയ്‌നിലെ റഷ്യ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ വിളിക്കുന്നു. ഞങ്ങള്‍ ജീവനും മനുഷ്യത്വവും സംരക്ഷിക്കുന്നു’ – അവര്‍ പറഞ്ഞു.

Post a Comment

0 Comments