Latest Posts

ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ യുക്രൈൻ വിഷയം നിസാരം; അന്ന് ഇന്ത്യ പറന്നിറങ്ങി രക്ഷിച്ചത് ഒരു ലക്ഷത്തിലധികം ആളുകളെ..

ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ യുക്രൈൻ വിഷയം നിസാരം....

സംഭവം നടക്കുന്നത് കുവൈറ്റിൽ, 1990ലാണ് ഇന്ത്യക്കാരായ 1.7 ലക്ഷം ആളുകളാണ് സഹായം അഭ്യർത്ഥിക്കുന്നത്. ഗള്‍ഫ് യുദ്ധ കാലത്തായിരുന്നു ചരിത്രപരമായ ഒഴിപ്പിക്കല്‍. 

1990ലെ ഇറാഖ്-കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 1,70,000 ഇന്ത്യക്കാരെയാണ് അന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയന്‍ ഒഴിപ്പിക്കലായി ഇതറിയപ്പെടുന്നു. ഇക്കാലത്ത് രംഗത്ത് വന്ന വ്യക്തിയാണ് ടോയോട്ട സണ്ണി, സണ്ണി മാത്യൂസ് എന്നീ പേരുകളില്‍ അരിയപ്പെട്ടിരുന്ന മാത്തുണ്ണി മാത്യൂസ്. കുവൈറ്റ് മലയാളിയായ ഇദ്ദേഹം 2017 മെയ് 20ന് അന്തരിച്ചു. 

ഇറാഖ്-കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 170,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയര്‍ലിഫ്റ്റ് ഇവാക്കുവേഷന്‍ നടത്തിയതിന് സഹായകരമായത് ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയന്‍ ഇവാക്കുവേഷനായിരുന്നു അത്. 

ഈ ചരിത്ര സംഭവം ഇതിവൃത്തമാക്കി അക്ഷയ് കുമാര്‍ നായകനായ 'എയര്‍ലിഫ്റ്റ്' എന്ന ചലച്ചിത്രം 2016ല്‍ റിലീസ് ചെയ്തിരുന്നു. 1990 ആഗസ്റ്റ് 13 മുതല്‍ 1990 ഒക്ടോബര്‍ 11 വരെ യുദ്ധത്തില്‍ കുടങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും, രക്ഷപ്പെടുത്തിയ ആ കഠിനപ്രയത്‌നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഇവാക്കുവേഷനുള്ള ഗിന്നസ് റെക്കോര്‍ഡ് എയര്‍ ഇന്ത്യ നേടി. 

488 ഫൈളൈറ്റുകളാണ് ഇതിനായി എയര്‍ ഇന്ത്യ ഓപ്പറേറ്റ് ചെയ്തത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊറോണയുടെ പേരിലുള്ള ഈ രക്ഷാ ദൗത്യവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.

0 Comments

Headline