ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ - റഷ്യ യുദ്ധ വിഷയത്തിൽ ഇടപെടണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി. യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ എത്തിയാണ് യുക്രൈൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടാണ് ഇന്ത്യയുടെ പിന്തുണ യുക്രൈൻ തേടിയത്.
എന്നാൽ, ഇന്ത്യയുടെ നയതന്ത്ര തീരുമാനം നിഷ്പക്ഷമാണെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ഈ നിലപാടിനോട് അനുകൂലമായിട്ടാണ് റഷ്യ പ്രതികരണം അറിയിച്ചത്. യുക്രൈനിലെ ഇന്ത്യൻ വംശജരുടെ തിരിച്ചു വരവിൽ വളരെ അഭിമാനാർഹമായ നീക്കങ്ങളാണ് രാജ്യം മുന്നോട്ട് വയ്ക്കുന്നത്. ഉടൻ തന്നെ യുക്രൈനിലെ ഇന്ത്യൻ വംശജർ നാട്ടിലെത്തുമെന്ന പ്രതിക്ഷ തന്നെയാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
0 تعليقات