banner

വാവ സുരേഷിൻ്റെ നില ഗുരുതരമായി തുടരുന്നു; ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോർട്ട്

കോട്ടയം : വാവ സുരേഷിൻ്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ അദ്ദേഹത്തിൻ്റെ നില വളരെ മെച്ചപ്പെട്ടതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വാവ സുരേഷിന്റെ ഇനിയുള്ള ഏഴ് മണിക്കൂറുകൾ അതിനിർണായകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടത്തിയ സിടി സ്കാനിൽ തലച്ചോറിന് മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം നേരെയാക്കാൻ ഇന്ന് ന്യൂറോ മരുന്നു നൽകാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. അതിനിടയിലാണ് വാവയുടെ നില വീണ്ടും  ഗുരുതരമായത്. തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോ ഗതിയുണ്ടായില്ലെന്ന് മാത്രമല്ല, വിളികളോട് പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ട് വരുന്നത്.

സ്വകാര്യ ആശുപത്രിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിന് ശേഷമുള്ള സാഹചര്യത്തിൽ ഇന്നലെ നേരിയ പുരോ ഗതിയുണ്ടായിരുന്നു. തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിലും പുരോഗതിയുണ്ട് എന്നായിരുന്നു ഇന്നലെ ഡോക്ടർമാർ അറിയിച്ചത്. മരുന്നുകളോടും പ്രതികരിച്ച വാവ സുരേഷ്. കൈകാലുകൾ ചെറുതായി ചലിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ് ഉള്ളത്. ആറംഗ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

Post a Comment

0 Comments