ചിലപ്പോൾ സ്വയം പ്രാപ്തമാകുന്നത് വരെ, ഏകദേശം ഒരാഴ്‌ച വരെ വെന്‍റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കാം. ആന്‍റിവെനം ചികിത്സ തുടരും. തലച്ചോറിന്‍റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി ജയകുമാർ പറഞ്ഞു.
48 മണിക്കൂർ നിർണായകമാണ്. ഹൃദയസ്‌തംഭനം മൂലം തലച്ചോറിന് ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും സുരേഷിൻ്റെ ആരോഗ്യനിലയില്‍ അല്‍പം ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.
0 Comments