banner

വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനത്തിന് മൂന്ന് കോടിയിലേറെ കാഴ്ചക്കാർ

വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ മൂന്ന് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി. ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ പ്രമോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ അറബിക് കുത്തിന്റെ രചയിതാവ് നടൻ ശിവകാർത്തികേയനാണ്. 

നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള ശിവകാർത്തികേയന്റെ ഏറ്റവും മികച്ച പാട്ടായി അറബിക് കുത്ത് മാറി. 
അറബിക് സംഗീതത്തിനൊപ്പം തമിഴ് കുത്തുപ്പാട്ടിന്റെ ഈണവും ചേർത്തൊരുക്കിയതാണ് ഈ ഗാനം. സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായിക. വിജയ്‌യുടെ 65-ാത് ചിത്രം കൂടിയാണിത്. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.

ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക. ചിത്രത്തിൽ . പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്.

Post a Comment

0 Comments