ബലാല്‍സംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്‍കി.
ബലാത്സംഗ കേസ്: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി
ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ ശ്രീകാന്തിന് മുൻകൂർ ജാമ്യം കോടതി അനുവദിച്ചിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചും ഹോട്ടലിൽ വച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.
0 Comments