banner

പ്രതീക്ഷ അസ്തമിച്ചു: ചോട്ടുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കടന്നു പോകുന്നത് കണ്ണുനീരിൻ്റെ നാളുകളാണ്. കൊല്ലം ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടു എന്ന നായയെ കാണാതായ വാർത്ത വാർത്താ ചാനലിലൂടെയും നമ്മൾ അറിഞ്ഞതാണ്. ഇപ്പോൾ വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റിലാണ് ചത്ത നിലയിൽ നായയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കാണാതായിട്ട് അഞ്ചു ദിവസമായെങ്കിലും ചോട്ടുവിനെ തിരികെക്കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനു പിന്നാലെയാണ് ജീവനറ്റ നിലയില്‍ നായയെ കണ്ടെത്തിയത്. മൂന്നര വര്‍ഷത്തിലേറെയായി ദിലീപ് കുമാറിന്റെ കുടുംബത്തിന്റെ ഭാഗമായിരുന്ന ചോട്ടുവിന് സമൂഹമാധ്യമങ്ങളിലുടെ ഒട്ടേറെ ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.

പ്രഫഷനല്‍ പരീശീലനം നേടിയിട്ടുപോലുമില്ലാത്ത ചോട്ടു പക്ഷേ വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളേപ്പോലെതന്നെയായിരുന്നു പെരുമാറിയിരുന്നത്.

ഇന്നലെ പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

Post a Comment

0 Comments