എന്താണ് സോറിയാസിസ്?
• ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്.
• ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.രോഗലക്ഷണങ്ങൾ ഓരോ രോഗിയിലും രോഗത്തിൻറെ ശക്തി അനുസരിച്ചു വ്യത്യസ്തമായ രോഗ ലക്ഷണങ്ങളും അടയാളങ്ങളുമാണ് കാണുക.
സാധാരണയായി സോറിയാസിസ് രോഗബാധിതർ കാണിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണ്..
പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടും, വെള്ള സ്കേലുകളും കാണപ്പെടും. വരണ്ടു കാണപ്പെടുന്ന ത്വക്ക്, വിള്ളലുകളും ഉണ്ടാകും, ഇടയ്ക്ക് ചോര പൊടിയും. വെള്ളത്തുള്ളികൾ പോലെ പാടുകൾ (കുട്ടികളിൽ) പുകയുന്ന പോലെയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുക. കുഴികൾ ഉള്ളതും സമത്വമില്ലാത്തതുമായ നഖങ്ങൾ കട്ടിയുള്ളതും വീർത്തതുമായ സന്ധികൾ ചലം നിറഞ്ഞ കുരുകൾ ശരീരത്തിൽ കാണപ്പെടുന്നത്.
ചികിത്സ
ഇടയ്ക്ക് രോഗലക്ഷണങ്ങൾ തീവ്രമാവുകയും ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.
പരിപൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീർഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.
രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.
ചികിത്സാ രീതികൾ
ലേപനങ്ങൾ
സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.
ഫോട്ടോതെറാപ്പി
അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.
മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.
ജീവിത ശൈലിയിലെ മാറ്റങ്ങൾ
ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.
സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.
• നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക.
• ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം.
• ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക.
പുകവലി, മദ്യപാനം ഒഴിവാക്കുക
മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക.
സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
• ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.
0 Comments