banner

ഡിഗ്രി പഠനം പാതിവഴിയിൽ നിര്‍ത്തേണ്ടി വന്നു, ടൈല്‍, പ്ലബിംഗ് തുടങ്ങിയ പണികള്‍ ചെയ്തു; ഒരു പോലീസുകാരന്റെ ജീവിതകഥ

ജീവിത വിജയങ്ങളെപ്പറ്റി എല്ലായ്പോഴും പല കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ സഹജീവി സ്നേഹം പുലർത്തി  ജീവിത വിജയങ്ങൾ കൈവ്വരിച്ച സംഭവങ്ങൾ അപൂർവ്വമാണ്. അത്തരത്തിലൊരു പൊലീസുകാരൻ്റെ ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്ന് കണ്ണോടിക്കാം. അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാം ആണ് കഥയിലെ നായകൻ (ജീവിതത്തിലേയും എന്ന പോലെ).

കാട്ടാക്കട പൂവച്ചല്‍ സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയ  വേദിയിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച മാനസ്സിക ആസ്വാസ്ഥ്യമുള്ളയാള്‍ അക്രമി ആണെണെന്ന് കരുതി ജനം കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ സ്വന്തം ശരീരം പോലും വക വയ്ക്കാതെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ച ആയി മാറിയിരുന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ ആണ് ഈ  മധ്യവയസ്കന് പിന്നീട് രക്ഷയായി മാറിയത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധിക്കാനായി എത്തിയതാണെന്ന്  കരുതി പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്യാനെത്തി. എന്നാല്‍  ഇയാളുടെ ദേഹത്ത് വീണു കിടന്ന് രക്ഷിച്ച അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാം വാര്‍ത്തകളില്‍ താരമായിരുന്നു. കാട്ടാക്കട പൂവച്ചല്‍ സ്കൂളില്‍ സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനിത്തിയപ്പോഴാണ് കിരണ്‍ പൊതുജനങ്ങളുടെ കൈയ്യടി നേടിയത്. ഈ പരിപാടിക്കിടെ പ്രതിഷേധിച്ച ആളിനു നേരേ അവിടെ കൂടിയവര്‍ പാഞ്ഞടുത്തു, ഇതോടെ കിരണ്‍ ശ്യാം അയാളുടെ ദേഹത്തു വീണു കിടന്നാണ് മര്‍ദനം തടഞ്ഞത്.

എസ്‌ഐ കിരണ്‍ ശ്യാം പോലീസ് സേനയിലെത്തിയത് തന്നെ വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ്. ഡിഗ്രി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇടക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട്, പഠനം പൂര്‍ത്തിയാക്കിയ ശേഷം ടൈല്‍, പ്ലബിംഗ് തുടങ്ങിയ പണികള്‍ ചെയ്തു. വിവാഹ ശേഷമാണ് പിഎസ്‌സി ജോലി നേടുന്നതിനുള്ള പഠനം ആരംഭികുന്നത്. പുസ്തകം വാങ്ങാനുള്ള പണമുള്ള ആര്‍ക്കും  പഠിച്ച്‌ പിഎസ്‍സി ജോലി കരസ്ഥമാക്കാന്‍ കഴിയുമെന്ന് കിരണ്‍ അനുഭവ സാക്ഷ്യം പറയുന്നു. 2019 ല്‍ ആണ് അദ്ദേഹം സര്‍വീസില്‍ കയറുന്നത്. കൈക്കൂലി വാങ്ങില്ല, സ്ത്രീകളോട് മോശമായി പെരുമാറില്ല- തന്‍റെ ഈ നിലപാട് എന്നും തുടരുമെന്ന് കിരണ്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് മുന്നില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ നന്നായി വസ്ത്രം ധരിച്ച ഒരാള്‍ സ്റ്റേജിനടുത്തേക്കെത്തി. ആദ്യം സംശയം തോന്നിയില്ലങ്കിലും പിന്നീട് വേദിയിലേക്കു കയറണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വച്ചു. തുടര്‍ന്നു ഇയാളെ ബലം പ്രയോഗിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ പൊതു പരിപാടിയില്‍ പ്രശ്നം ഉണ്ടാക്കാനെത്തിയ ആളാണെന്ന് കരുതി ജനം ഇയാള്‍ക്ക് നേരെ പാഞ്ഞടുത്തു. ബഹളം ഉണ്ടാക്കിയ ആളിനു തടിയുള്ളതുകൊണ്ട് പെട്ടെന്നു മാറ്റാന്‍ കഴിഞ്ഞതുമില്ല. ജനക്കൂട്ടം അക്രമാസക്തമായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് താന്‍ മുകളിലേക്കു കിടന്നതെന്ന് കിരണ്‍ ശ്യാം പറയുന്നു. അത് തന്‍റെ ഡ്യൂട്ടിയാണ്, അതു ചെയ്യേണ്ടത് കടമയാണ്. സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും താന്‍ അങ്ങനെ തന്നെ ചെയ്യണം.

ഒരു കുറ്റവാളി ആണെങ്കില്‍പ്പോലും ഈ രീതിയില്‍ തന്നെ സംരക്ഷിക്കണമെന്നതാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായാല്‍ മാത്രമേ പൊലീസെന്ന നിലയില്‍  സംരക്ഷകനായി മാറാന്‍ കഴിയൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cr. Manorama Online

Post a Comment

0 Comments