banner

മൈനസ് ഡിഗ്രിയിൽ 'കിടുകിടാ വിറപ്പിച്ച് ' മൂന്നാറിൽ ശൈത്യകാലം; ഇനിയും ശക്തമാകും

മൈനസ് ഡിഗ്രിയിലെത്തി മൂന്നാറിൽ ശൈത്യകാലം. തണുപ്പ് ഇനിയും ശക്തമായേക്കും എന്നാണ് വിദഗ്ദ നിഗമനം.ഡിസംബറിന്‍റെ ആദ്യാവാരത്തില്‍ തന്നെ ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമായാണ് ജനുവരി അവസാനത്തോടെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. 

മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റിലാണ് മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ തണുപ്പ്. മൈനസ് ഒന്ന് രേഖപ്പെടുത്തിയ ദിവസം രാവിലെ മുതല്‍ തന്നെ മൂന്നാറിലും പരിസര പ്രദേശത്തും നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. സൈലന്‍റ്‍വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. വരുനാളുകളിലും മൂന്നാറിലെ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്. 

Post a Comment

0 Comments