banner

വനിത എസ്.ഐയെ വാഹന പരിശോധനയ്ക്കിടെ കടന്നു പിടിച്ചു; യുവാവിനെ പിടികൂടി ഉദ്യോഗസ്ഥ

കോഴിക്കോട് : വനിത എസ്.ഐയെ വാഹന പരിശോധനയ്ക്കിടെ കടന്നു പിടിച്ച സംഭവത്തിൽ യുവാവിനെ സാഹസികമായി പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിലെത്തിയ യുവാവ് വനിത എസ്ഐയെ കടന്ന് പിടിച്ചത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തലിൽ മുപ്പത്തിയഞ്ചുകാരനായ ഷെറിൽ  ആണ് അറസ്റ്റിലായത്.

മാവൂർ റോഡിൽ വെള്ളിപറമ്പ് ആറാം മൈലിന് സമീപം വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിത എസ്ഐയുടെ സമീപത്ത് എത്തി കടന്നുപിടിക്കുകയുമായിരുന്നു.

തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത എസ്ഐ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിനപ്പുറം വച്ച് ഷെറിലിനെ പിടികൂടി. ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ സിഐ എം.എല്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്‌തു.

Post a Comment

0 Comments