അല്ലു അര്‍ജുൻ്റെ 'പുഷ്പ' അനുകരിക്കാൻ ശ്രമിച്ച യുവാവ് 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടിയുമായി അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. പിടിയിലായത് ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ്.
അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം പുഷ്പ കണ്ട് യാസിന്‍ പുഷ്പയിലെ അല്ലു അര്‍ജുനെപോലെ രക്തചന്ദനം കടത്താൻ നോക്കിയത്.ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികൾ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു അയാള്‍ തടികള്‍ കടത്തിയത്.
പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി.
0 Comments