banner

ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കി വാർത്തകളിൽ നിറഞ്ഞ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശൂർ : തൃശൂരില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെയാണ് സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്.
300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കള്‍ പിടിയിലായത്. 

പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞമാസം ചീയാരത്ത് നടുറോഡിൽ അമല്‍ നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയത് വാർത്തയായിരുന്നു.
നെല്ലായില്‍വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. അഞ്ച് ഗ്രാം വീതമുള്ള 60 കുപ്പികളിലാക്കി 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് പോലീസ് ഇവരെ പിടികൂടിയത്.

إرسال تعليق

0 تعليقات