വെള്ളക്കിണർ വാർഡിൽ തൻസീറാ മൻസിലിൽ തൻസീർ (27), വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നൗഷാദ് മകൻ നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത് (Arrest). കഴിഞ്ഞ പത്തിനായിരുന്നു കേസിനു ആസ്പദമായ സംഭവം.
വീടിനു മുൻവശത്തുള്ള റോഡിൽ നിൽക്കുകയിരുന്ന തത്തംപള്ളി വാർഡിൽ ശോഭനയുടെ 20 ഗ്രാം വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ പൊട്ടിച്ച് മുങ്ങിയത്. തുടർന്ന് ശോഭന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആലപ്പുഴ ഡി വൈ എസ് പി, എൻ ആർ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ വിനോദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയവരാണ് മാലപൊട്ടിച്ചതെന്ന് കണ്ടെത്തി.
സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം പ്രതികളിലേക്ക് എത്തിചേരുകയായിരുന്നു. ഒന്നാം പ്രതി തൻസീറിനെ മുല്ലാത്ത് വളപ്പിൽ നിന്നും, രണ്ടാം പ്രതി നഹാസിനെ മുരുഗൻ ജംഗ്ഷന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
0 Comments