banner

കൊല്ലത്ത് അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

 

കരുനാഗപ്പളളി : അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ വീട്ട്മുറ്റത്ത് കയറി കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ കരുനാഗപ്പളളി പോലീസ് പിടികൂടി. 

വളളികുന്നം കൈപ്പളളി ഭാഗത്ത് കാടുവിനാ പേരക്കത്തറയിൽ സുജിത്ത് (22), സഹോദരന്‍ അജിത്ത് (20), വളളികുന്നം കൈപ്പളളി ഭഗത്ത് കടുവിനാൽ  അമ്പിളി ഭവനത്തി അശ്വനികുമാര്‍ (25), പാവുമ്പാ വില്ലേജിൽ പാവുമ്പ വടക്ക്മുറിയിൽ  പ്രസന്ന ഭവനത്തിൽ  അരുണ്‍ (26) എന്നിവരാണ് പോലീസ് പിടിയിലായത്. 

പാവുമ്പ ശരത് ഭവനി ശരത്തിന്‍റെ വീടിന് മുന്നിലൂടെ അമിത വേഗതയി ബൈക്കി പോയത് ശരത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈക്കഴിഞ്ഞ 22 ന് രാത്രി 11.45 മണിക്ക് യുവാക്കളടങ്ങിയ സംഘം ശരത്തിന്‍റെ വീട്ട് മുറ്റത്ത് വന്ന് ശരത്തിനെ കമ്പി വടികൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അമ്മയേയും ബന്ധുവായ യുവാവിനേയും ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. 

സംഭവത്തിന് ശേഷം ഒളിവിൽ  പോയ ഇവരെ വളളികുന്നത്ത് നിന്നും പിടികൂടുകയായിരുന്നു. 
കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തി എസ്സ്.ഐ മാരയ അലോഷ്യസ് അലക്സാണ്ടര്‍, കലാധരന്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, എസ്.സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments