കഴിഞ്ഞ 16-ന് പെൺകുട്ടി സ്കൂളിലേക്ക് പോകാനായി കയറിയ ബസിൽ അബുവും കയറി സ്കൂളിന് മുന്നിലിറങ്ങി. തുടർന്ന് സമീപത്തുള്ള കടയിൽ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നൽകിയശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വൈകുന്നേരം സ്കൂൾവിട്ട് ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കണമെന്നും കൂടുതൽ മിഠായിയും മറ്റും വാങ്ങിത്തരാമെന്നും കുട്ടിയോട് പറഞ്ഞാണിയാൾ പോയത്. ക്ലാസിലെത്തിയ കുട്ടി അസ്വാഭാവികമായി പെരുമാറിയപ്പോൾ അധ്യാപകർ കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാകർത്താക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്ന് അയിരൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കുട്ടിയുമായി പലഹാരം വാങ്ങാനെത്തിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ചിത്രം പോലീസ് ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇരവിപുരം ഭാഗത്ത് നിന്നാണിയാളെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരേ കേസെടുത്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് അബുവെന്ന് പോലീസ് പറഞ്ഞു.
വർക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ അയിരൂർ ഇൻസ്പെക്ടർ വി.കെ.ശ്രീജേഷ്, എസ്.ഐ. ആർ.സജീവ്, ഗ്രേഡ് എസ്.ഐ. ബിജു, ഗ്രേഡ് എ.എസ്.ഐ. സുനിൽ കുമാർ, എസ്.സി.പി.ഒ. ജയ് മുരുകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 تعليقات