banner

ചെയ്യാത്ത തെറ്റിന് മാപ്പപേക്ഷ എഴുതാന്‍ ആവശ്യപ്പെട്ടു; കോളേജ് വിദ്യാർത്ഥിനിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു

ചെന്നൈ : അധ്യാപകര്‍ വഴക്കു പറയുകയും മാപ്പപേക്ഷ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
തമിഴ്നാട്ടിലെ ടെന്‍സാകിയിലാണ് സംഭവം. ക്ലാസിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നു എന്നാരോപിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ വഴക്കുപറഞ്ഞത്. 

പുളിയങ്കുടിക്ക് സമീപം ചിന്താമണി സ്വദേശികളായ ഗണേശന്റെയും മാടത്തിയുടെയും മകളാണ് ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറഞ്ഞു. ഗണേശൻ ഏതാനും വർഷം മുമ്പ് മരിച്ചു.

ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ അധ്യാപകര്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുമ്ബില്‍ വെച്ച്‌ വഴക്കുപറയുകയും ക്ഷമാപണക്കത്ത് എഴുതാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രേരിപ്പച്ചതെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചു. 

ശനിയാഴ്ച്ച കോളജിലേക്ക് പോകുന്നുണ്ടോ എന്നറിയാന്‍ മാതാവ് മുറിയിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ രണ്ട് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

إرسال تعليق

0 تعليقات