banner

20കാരിയായ മലയാളി വ്ളോഗ‍‍റെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

20കാരിയായ മലയാളി വ്ളോഗ‍‍റെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാളി വ്ളോഗ‍‍റായിരുന്ന റിഫ മെഹ്നുവിനെയാണ് (20) ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് റിഫ. ഇന്ന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനൊപ്പമായിരുന്നു റിഫ ദുബായിൽ താമസിച്ചിരുന്നത്. റിഫയുടെത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്.

റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ റിഫ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു. 

إرسال تعليق

0 تعليقات