banner

അഞ്ചാലുംമൂട്ടിൽ വൈദ്യൂതാഘാതമേറ്റ് 21കാരന് ദാരുണാന്ത്യം; സംഭവം ജോലിയ്ക്കിടയിൽ

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ വൈദ്യൂതാഘാതമേറ്റ് 21കാരന് ദാരുണാന്ത്യം. തൃക്കടവൂർ കുരീപ്പുഴ UPS നഗർ 71 ൽ ചിറക്കരോട്ട് വീട്ടിൽ രാജുവിൻ്റെ മകൻ രാഹുൽ (21) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ജോലിയ്ക്കിടയിൽ വൈദ്യൂതാഘാതം ഏൽക്കുകയായിരുന്നു.

കുരീപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കിടെയാണ് രാഹുലിന് വൈദ്യൂതാഘാതമേറ്റത്. സംഭവത്തിൽ മേൽനടപടികൾ പുരോഗമിക്കുകയാണെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.

Post a Comment

0 Comments