കൊല്ലം : കൊട്ടിയത്ത് കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് 25 വയസുകാരന്റെ ജീവൻ. അപകടം സ്ഥലത്തെ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും തമ്മിലുള്ള മത്സരയോട്ടത്തിൻ്റെ പരിണിത ഫലമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കൊട്ടിയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം കൊട്ടിയം ഉമയനല്ലൂരിലെ പൊതുനിരത്തിൽ ചാത്തന്നൂർ സ്വദേശിയായ വൈശാഖ് (25) ആണ് മരിച്ചത്. കാട്ടുമ്പുറത്തു വീട്ടിൽ വിജയന്റെയും സ്മിത വിജയന്റെയും മകനാണ് മരണപ്പെട്ട വൈശാഖ്. കഴിഞ്ഞ ദിവസം രാവിലെ കൊട്ടിയം ജംങ്ഷനിലൂടെ സഞ്ചരിച്ച വൈശാഖ് ബസിന് ഇടയിൽപ്പെടുകയും പിന്നാലെയെത്തിയ സ്വകാര്യ ബസ് ശരീരത്ത് കൂടി കയറി ഇറങ്ങുകയുമായിരുന്നു.
കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും തമ്മിലുള്ള മത്സരയോട്ടം പതിവാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടുതൽ കളക്ഷൻ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മത്സരയോട്ടത്തിന് ഇവർ തയ്യാറാവുന്നത്. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ പോലീസും മോട്ടോർ വാഹനവകുപ്പും ട്രാഫിക് എൻഫോഴ്സ്മെൻറും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേ സമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സംയുക്ത പരിശോധന നടത്തുമെന്ന് മുമ്പ് പോലീസും മോട്ടോർ വാഹനവകുപ്പും ട്രാഫിക് എൻഫോഴ്സ്മെൻറും അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 ന് നഗരപരിധിയിലെ വിവിധഭാഗങ്ങളിലായി നടത്തിയപരിശോധനയിൽ 33 സ്വകാര്യ ബസുകൾക്കെതിരേ നടപടി സ്വീകരിക്കുന്നതായ സംഭവവും ഉണ്ടായിരുന്നു.
സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ സംബന്ധിച്ച് പരാതികൾ വർധിച്ച സാഹചര്യത്തിലായിരുന്നു അന്ന് പരിശോധന നടത്തിയത്. ഇങ്ങനെ ബസിനുള്ളിൽ കാഴ്ച മറയ്ക്കുന്നരീതിയിൽ റിബണുകളും അലങ്കാരസാധനങ്ങളും തൂക്കിയ ബസുകളിൽ നിന്ന് പിഴയീടാക്കുകയും. ഡ്രൈവറുടെ കാബിൻ വേർതിരിക്കാതെ യാത്രക്കാരെ മുന്നിലേക്ക് കയറ്റിയിരുത്തി യാത്രചെയ്യുന്ന ബസുകളെ താക്കീത് ചെയ്യുകയുണ്ടായിരുന്നു.
0 Comments