banner

സംഘർഷത്തിൽ ജനനേന്ദ്രീയത്തിന് ക്ഷതമേറ്റ് 32കാരൻ കൊല്ലപ്പെട്ടു; യുവാവ് പിടിയിൽ

കണ്ണൂർ : വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ജനനേന്ദ്രീയത്തിന് ക്ഷതമേറ്റ് 32കാരൻ കൊല്ലപ്പെട്ടു. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്. 

സംഭവവുമായി ബന്ധപെട്ട് ജ്യേഷ്ഠ സഹോദരനായ വിനോദി(38) നെ പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വിട്ടിൽ വെച്ച് സഹോദരന്മാർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. 

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ വിപിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

ജനനേന്ദ്രീയത്തിനേറ്റ മാരക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.കണ്ണൂരിൽ തുടർച്ചയായി രാഷ്ട്രീയ ഇതര കാരണങ്ങളാൽ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.

വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ് വിപിൻ. സഹോദരങ്ങൾ അരുൺ, വിനോദ്. 

Post a Comment

0 Comments