ഹോളി ആഘോഷങ്ങൾക്കിടെ വിഷമദ്യം കഴിച്ച് 37 പേർ മരിച്ചു; സംഭവം ബിഹാറിൽ
ബിഹാറിൽ ഹോളി ആഘോഷങ്ങൾക്കിടെ വിഷമദ്യം കഴിച്ച് 37 പേർ മരിച്ചു. സിവാൻ, ബാങ്ക, ഭാഗൽപുർ, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് സംഭവം ഉണ്ടായത്. ഭാഗൽപുരിലും ബാങ്കയിലുമായി രണ്ടു പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ കഴിഞ്ഞ ദീപാവലി ആഘോഷ ദിനങ്ങളിൽ ഉണ്ടായ മദ്യദുരന്തത്തിൽ അറുപതോളം പേരാണ് മരിച്ചത്.
0 تعليقات