banner

വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 68കാരൻ പിടിയിൽ

മാന്നാർ : വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. ഭയങ്കരൻ അപ്പൂപ്പൻ എന്ന ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായർ (68)ആണ്. മാന്നാർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 17ന് മാവേലിക്കരയിലെ സ്വകാര്യ കോളേജിലേക്ക് പോവാനായി ബസ് കയറാൻ ചെന്നിത്തല മഠത്തുംപടി ജംഗ്ഷനിലൂടെ കല്ലുമ്മൂട് ജംഗ്ഷനിലേക്ക് നടന്നു വന്ന വിദ്യാർത്ഥിനിയെ തന്റെ സ്‌കൂട്ടറിൽ കല്ലുമ്മൂട് ജംഗ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് നടന്ന സംഭവം വിദ്യാർത്ഥിനി തന്റെ മാതാവിനോട് പറഞ്ഞപ്പോൾ അത് ചോദിക്കാൻ എത്തിയ ഇവരെ പ്രതി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, അഡീഷണൽ എസ്ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, അരുൺ, വനിത സിവിൽ പൊലീസ് ഓഫീസർ ബിന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات