Latest Posts

10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 72കാരൻ അറസ്റ്റിൽ

റാന്നി : പത്തു വയസ്സുകാരിയോട് പലതവണ ലൈംഗീകാതിക്രമം കാട്ടിയ 72 കാരനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചേത്തയ്ക്കല്‍ കാക്കാരിക്കല്‍ സൈമണ്‍(പൊടിയന്‍ -72) ആണ് അറസ്റ്റിലായത്. ഒരുവര്‍ഷത്തിനിടയില്‍ പലതവണ ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയതായി പോലീസ് പറഞ്ഞു.

25-ന് ചൈല്‍ഡ് ലൈനില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെച്ചൂച്ചിറ പോലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കുകയും സെമണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പോക്സോ കേസില്‍ അറസ്റ്റിലായ ഇയാളെ റിമാന്‍ഡ് ചെയ്തു. 

റാന്നി ഡിവൈ.എസ്.പി.മാത്യു ജോര്‍ജ്, പെരുമ്പെട്ടി ഇന്‍സ്പെക്ടര്‍ ജോബിന്‍ ജോര്‍ജ്, എസ്.ഐ. സണ്ണിക്കുട്ടി, എ.എസ്.ഐ. സുഭാഷ്, സി.പി.ഒ.മാരായ അലക്സ്, സുമില്‍, ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

0 Comments

Headline