Latest Posts

കൊല്ലത്ത് ആറുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; പീഡനം റബ്ബർ തോട്ടത്തിലെത്തിച്ച്; 77 കാരൻ അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്താണ് സംഭവം. 77കാരനായ ഷംസുദ്ദീനെയൊണ് ആറുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിൽ പോലീസ് സംഘം പിടികൂടിയത്. 

നിലമേൽ കൈതോട് സ്വദേശിയാണ് പ്രതി. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാകും പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും. കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുക ആയിരുന്ന പെൺകുട്ടിയെ ഇയാൾ റബ്ബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായാണ് കേസ്. 

പിന്നാലെ രാത്രിയായപ്പോൾ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പ്രതിയുടെ പേരു പറഞ്ഞ് കരയുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരമറിയുകയും പോലീസിൽ ബന്ധുക്കൾ വിവരമറിയിക്കുകയും ആയിരിന്നു.

0 Comments

Headline