banner

എട്ട് ദശലക്ഷം ഡോളറിൻ്റെ ആസ്തി; രോഗം കണ്ടെത്തുന്നത് 2020ൽ; കുഞ്ഞ് ജനിച്ചത് ഒരു വർഷം മുമ്പ്; രാജ്യത്തിന് അകത്തും പുറത്തും കോടിക്കണക്കിന് ആരാധകർ; 33കാരനായ ടോം പാർക്കർ അന്തരിച്ചു


ഇംഗ്ലണ്ട് : പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ടോം പാർക്കർ അന്തരിച്ചു. 33 വയസ്സായിരുന്നു. ബ്രിട്ടീഷ്-ഐറിഷ് ബോയ് ബാൻഡായ ദി വാണ്ടഡിലെ ഗായകനായിരുന്നു. രണ്ട് വർഷക്കാലമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കെൽസി ഹാർഡ്‌വിക്ക് ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

"ഏറ്റവും ഭാരിച്ച ഹൃദയത്തോടെയാണ് ടോം ഇന്ന് നേരത്തെ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സമാധാനപരമായി അന്തരിച്ചുവെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നത്," കെൽസി ഹാർഡ്‌വിക്ക് ടോം പാർക്കറിൻ്റെ മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട്  ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. "ഞങ്ങളുടെ ഹൃദയങ്ങൾ തകർന്നിരിക്കുന്നു. അദ്ദേഹത്തിൻ്റെ പരിചരണത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി, അവസാനം വരെ അവൻ പോരാടി. ഞാൻ നിങ്ങളിൽ എന്നേക്കും അഭിമാനിക്കുന്നു." 

2020 ഒക്ടോബറിൽ നടത്തിയ പരിശോധനയിലാണ് ടോമിന് ബ്രെയിൻ ട്യൂമർ ബാധിച്ച വിവരം പുറത്തറിയുന്നത്. 2 വയസ്സുള്ള മകൾ ഔറേലിയയും 16 മാസം പ്രായമുള്ള മകൻ ബോധിയുമാണ് ടോമിൻ്റെ മക്കൾ. ദി ഇന്റർസെപ്റ്റർ (2015), അബ്‌ഡക്‌റ്റഡ് (2014), ഹി ഹൂ ഡെയേഴ്‌സ്: ഡൗണിംഗ് സ്ട്രീറ്റ് സീജ് (2014) എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ കെൽസി ഹാർഡ്‌വിക്ക് ആണ് ടോമിൻ്റെ ഭാര്യ. 2018 ജൂലൈ 14 നാലിനായിരുന്നു ഇരുവരുടെയും വിവാഹം. 

രാജ്യത്തിന് അകത്തും പുറത്തും കോടിക്കണക്കിന് ആളുകൾ ആരാധകരായുള്ള ടോം പാർക്കറിന് ഇൻ്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം എട്ട് ദശലക്ഷം ഡോളറിൻ്റെ ആസ്തിയാണ് ഉള്ളത്. 2021 നവംബറിലാണ് തൻ്റെ രോഗത്തെക്കുറിച്ച് ടോം ആരാധകർക്കായി അവസാന അപ്ഡേറ്റ് നൽകിയത്. "റേഡിയേഷനും കീമോതെറാപ്പിക്കും ശേഷം ട്യൂമർ നിയന്ത്രണത്തിലാണ്" ടോം കുറിച്ചു. ഈ ക്കഴിഞ്ഞ മാർച്ച് 28 ന് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ അദ്ദേഹം  തന്റെ ബാൻഡ്‌മേറ്റ്‌സിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം "ഡ്രീം ടീം" എന്ന അടിക്കുറിപ്പ് നൽകിയിരുന്നു. ഇതെല്ലാം ഇപ്പോൾ ആരാധകരെ വളരെയധികം ദുഖത്തിലാഴ്ത്തുകയാണ്.


Post a Comment

0 Comments