banner

ഹോട്ടലിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ 20കാരൻ അറസ്റ്റിൽ

കോഴിക്കോട് : രാമനാട്ടുകരയിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ  ഒളി ക്യാമറ  വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

പശ്ചിമബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ് (20) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ വൈകിട്ട് ആറു മണിക്കാണ് സംഭവം. ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് ക്യാമറ കാണുന്നത്. ജനലിൽ വെള്ള പേപ്പറിൽ എന്തോ പൊതിഞ്ഞു വച്ചതായി ശ്രദ്ധയില്‍പ്പെട്ട യുവതി സംശയം തോന്നി പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ ഓണാക്കി വച്ച നിലയിലായിരുന്നു.

ഫോൺ എടുത്ത ശേഷം വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി തുടര്‍ന്ന് പൊലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി ഫോൺ പരിശോധിച്ചു. 

തുടർന്ന് തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പാണ് പ്രതി ഹോട്ടലിൽ ജോലിക്കെത്തിയത്.

Post a Comment

0 Comments