യു.പി : മൂന്നാം ക്ലാസുകാരിയെ അധ്യാപകനും സ്കൂൾ മാനേജറും ചേർന്ന് ബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.
കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ അധ്യാപകനും മാനേജറുമാണ് എട്ടുവയസ്സുകാരിയായ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് പറയുമ്പോഴാണ് വിവരം പുറത്തറിയുന്നത്.
സ്‌കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജറെയും അധ്യാപകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോക്സോ, ബലാൽസംഗം വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും കോട്വാലി പോലീസ് സ്റ്റേഷൻ അറിയിച്ചു.
0 Comments